ചാരുംമൂട്: കൊല്ലം-തേനി ദേശീയപാത 183ന്റെ വികസനത്തിന് ഏറ്റെടുക്കുന്ന ഭൂമിക്ക് നൽകുന്ന നഷ്ടപരിഹാരം 331.64 കോടി രൂപ. കെട്ടിടങ്ങൾ പൊളിച്ചുമാറ്റാനും നഷ്ടപരിഹാരത്തിനുമായി അനുവദിച്ചിട്ടുള്ളത് 394.19 കോടി രൂപയുമാണ്. മൂന്ന് വലിയ പാലങ്ങളും ആറ് ചെറിയ പാലങ്ങളും 103 കലുങ്കുകളും നിർമിക്കും. ഒരു റെയിൽവേ ഓവർബ്രിഡ്ജ്, രണ്ട് വാഹന അണ്ടർപാസുകൾ എന്നിവയുമുണ്ട്.
യാത്രക്കാരുടെ സൗകര്യം വർധിപ്പിക്കുന്നതിനായി 48 ബസ് ബേകളും 88.81 കിലോമീറ്ററിൽ ആധുനിക ഡ്രെയിനേജ് സംവിധാനവും ഒരുക്കും. പദ്ധതി ഭാഗമായി സിവിൽ പ്രവൃത്തികൾക്കായി വകയിരുത്തിയിട്ടുള്ളത് 689.20 കോടി രൂപയാണ്.